ഈ കാലുവെച്ച് ഞാന്‍ തല്ലുമെന്ന് തോന്നുന്നുണ്ടോ? മിനിമം കൊല്ലുകയേയുള്ളുവെന്ന് ഷൈന്‍ ടോം ചാക്കോ

 

സിനിമാ ലൊക്കേഷനില്‍ നാട്ടുകാരനെ തല്ലിയെന്ന പരാതിയില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഈ കാലു വെച്ച് താന്‍ ഒരാളെ തല്ലിയെന്ന് എഴുതിയവര്‍ക്ക് മിനിമം ബോധമില്ലേയെന്ന് പട എന്ന ചിത്രത്തിന്റെ സെലിബ്രിറ്റി ഷോയ്‌ക്കെത്തിയ താരം ചോദിച്ചു. 'ആളെ ഞാന്‍ തല്ലിയതല്ലെന്ന് മനസിലായോ? മിനിമം ഞാന്‍ കൊല്ലുകയേ ഉള്ളൂ. ഇനി കൊല്ലുമെന്ന് എഴുതി വിടരുത് കേട്ടോ. ഞാന്‍ ഈ കാലുംവെച്ച് ആളെ തല്ലിയെന്ന് പറഞ്ഞാല്‍ മിനിമം ബോധം വേണ്ടേ എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിച്ചത്. 

തല്ലുമാല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കളമശ്ശേരി എച്ച്എംടി റോഡില്‍ നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ താരം ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതും മാലിന്യ ഇടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കവുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചിത്രീകരണത്തിനിടെ കാലിന് സാരമായി പരിക്കേറ്റ ഷൈന്‍ വോക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.