നാടകാചാര്യന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

 

കോഴിക്കോട്: നാടകാചാര്യന്‍ മധു മാസ്റ്റര്‍ (കെ.മധുസൂദനന്‍-74) അന്തരിച്ചു. നാടകകൃത്തും സംവിധായകനുമായിരുന്ന മധുമാസ്റ്റര്‍ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മ, പുലിമറഞ്ഞ കുട്ടന്‍ മൂസ്, സ്പാര്‍ട്ടക്കസ്, സുനന്ദ, മൂട്ട തുടങ്ങിയ നാടകങ്ങള്‍ രചിച്ചു. സിപിഐഎംഎല്‍ പ്രവര്‍ത്തകനായിരുന്ന മധുമാസ്റ്റര്‍ അടിയന്തരാവസ്ഥക്കാലത്ത് വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ അറസ്റ്റിലായിരുന്നു. 

ജയിലില്‍ ക്രൂര പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു. ജോണ്‍ ഏബ്രഹാമിന്റെ കയ്യൂര്‍ സമരം പശ്ചാത്തലമായ സിനിമയ്ക്ക് തിരക്കഥ രചിച്ചത് മധു മാസ്റ്ററാണ്. എട്ടോളം സിനിമകളിലും അദ്ദേഹം വേഷമിട്ടു.