ഇരുട്ടടിയായി വീണ്ടും ഇന്ധനവില വര്‍ദ്ധന; തിരുവനന്തപുരത്ത് പെട്രോള്‍ വില 112 കടന്നു
Mar 30, 2022, 10:18 IST
ഇന്ധനവില വീണ്ടും ഉയര്‍ത്തി. പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 112.40 രൂപയായി ഉയര്‍ന്നു. എറണാകുളത്ത് 110.41 രൂപയും കോഴിക്കോട് 110.58 രൂപയുമാണ് പെട്രോള്‍ വില. ഡീസല്‍ വില തിരുവനന്തപുരത്ത് 99.31 രൂപയായി.
എറണാകുളത്ത് 97.45 രൂപയും കോഴിക്കോട് 97.63 രൂപയുമാണ് ഡീസല്‍ വില. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 6 രൂപയിലേറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.