ജോസേട്ടൻ തകർത്തു, നാലാം സെഞ്ച്വറിയുമായി രാജസ്ഥാനെ ഫൈനലിൽ എത്തിച്ചു. 

 

നാലാം സെഞ്ച്വറിയുമായി ജോസ് ബട്ട്ലർ നിറഞ്ഞാടിയ കളിയിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 7 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഐപിഎൽ 15ആം സീസണിന്റെ ഫൈനലിൽ എത്തി. ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ.

ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു. 3 വിക്കറ്റ് വീതം വീഴ്ത്തി ഒബേദ് മക്കോയ്, പ്രസീത് കൃഷ്ണ എന്നിവരാണ് ബാംഗ്ലൂരിനെ പിടിച്ചു നിർത്തിയത്. 58 റൺസ് നേടിയ രജത് പട്ടിദാർ ആണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്. ഡ്യൂപ്ലെസി 25ഉം, മക്സ്വെൽ 24ഉം നേടി. 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസ് ആണ് അവർ നേടിയത്. 

പവർ പ്ലേ ഓവറുകളിൽ ആഞ്ഞടിച്ച രാജസ്ഥാൻ ഒരു ഘട്ടത്തിലും ബാംഗ്ലൂരിന് അവസരം നൽകിയില്ല. 60 പന്തിൽ 106 റൺസ് നേടിയ ജോസ് ബട്ട്ലർ, 21 പന്തിൽ 23 റൺസ് നേടിയ സഞ്ജു, 13 പന്തിൽ 21 റൺസ് അടിച്ച ജയ്സ്വാൾ എന്നിവരാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 18. 1 ഓവറിൽ ടീം വിജത്തിൽ എത്തി. 10 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു ബട്ട്ലറുടെ ഇന്നിങ്‌സ്. 16 കളികളിൽ നിന്ന് ബട്ട്ലർ 824 റൺസ് ആണ് നേടിയത്.