ഉക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്കായി ഡല്‍ഹിയില്‍ നിന്ന് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളം

 

ഉക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കേരളത്തിലേക്ക് ഇന്ന് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 9.30ന് ആദ്യ വിമാനം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. ഉച്ചകഴിഞ്ഞ് 3.30നും വൈകുന്നേരം 6.30നുമാണ് മറ്റു വിമാനങ്ങള്‍ പുറപ്പെടുന്നത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തിരുവന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

പോസ്റ്റ് വായിക്കാം