ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍
ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ കെ.ആര്‍ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെടും. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യം സുപ്രീംകോടതിതന്നെ പല വിധികളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഹര്‍ജിയില്‍ മുഹമ്മദ് ഫൈസല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനൊപ്പമാണ് ലക്ഷദ്വീപിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27ന് പോളിംഗ് നടത്താനാണ് നിര്‍ദേശം. ഇത്തരം കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നകാര്യം സുപ്രീം കോടതി