മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള പരാമര്‍ശം; ക്ഷമാപണവുമായി വിനായകന്‍
Updated: Mar 26, 2022, 12:31 IST
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന്‍ വിനായകന്‍. ഫെയിസ്ബുക്ക് കുറിപ്പിലാണ് വിനായകന്റെ ക്ഷമാപണം. ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്‍മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ കുറിച്ചു.
നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ
ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല
വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വിനായകൻ .