മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവന്‍ അന്തരിച്ചു
 

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയം മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷനില്‍ (മാസ്‌കോം) അധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലും ചിത്രഭൂമിയിലും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പ്രോഗ്രാം കണ്‍സള്‍ട്ടന്റായി ഇന്ത്യാവിഷനില്‍ ചേര്‍ന്ന അദ്ദേഹം ചാനല്‍ പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ അസോസിയേറ്റ് എഡിറ്ററായിരുന്നു.

അദ്ദേഹം അവതരിപ്പിച്ചിരുന്ന 24ഫ്രെയിംസ് എന്ന അന്താരാഷ്ട്ര ചലച്ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യാവിഷന്‍ കാലത്തിന് ശേഷം സഫാരി ടിവിയില്‍ അദ്ദേഹം അവതരിപ്പിച്ച ചരിത്രാധിഷ്ഠിത പരിപാടിയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇന്ത്യാവിഷന് ശേഷം സൗത്ത്‌ലൈവില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മാസ്‌കോമില്‍ അധ്യാപകനായ അദ്ദേഹം കോട്ടയത്തായിരുന്നു താമസിച്ചിരുന്നത്.