കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ശങ്കര്‍ മോഹന്‍ രാജിവെച്ചു

 

വിദ്യാര്‍ത്ഥികളുടെ രണ്ടു മാസത്തോളം നീണ്ട സമരത്തിന് ഒടുവില്‍ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. 

ജീവനക്കാരോട് ജാതി വിവേചനം കാട്ടിയെന്നും സംവരണ തത്വം പാലിക്കാതെ അഡ്മിഷന്‍ നടത്തിയെന്നതുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്. എന്നാല്‍ കാലാവധി തീരുന്നതിനാലാണ് രാജിയെന്നും വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെ ആരോപണത്തില്‍ കെ ജയകുമാര്‍ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജി വെച്ചേക്കുമെന്നാണ് സൂചന.