നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി
Mar 21, 2022, 15:52 IST
നടനും സംവിധായകനും തിരക്കഥാകൃത്തുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്‌റ്റെഫി ഫ്രാന്‍സിസ് ആണ് വധു. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ സോഹന്‍ സീനുലാല്‍ ഷാഫിയുടെ സഹായിയായി സംവിധാന രംഗത്തെത്തി.
2011ല്‍ മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് വന്യം, അണ്‍ലോക്ക് എന്നീ ചിത്രങ്ങളുടെയും സംവിധാനം നിര്‍വഹിച്ചു. നിരവധി ചിത്രങ്ങളില്‍ ഇതിനിടെ അഭിനയിക്കുകയും ചെയ്തു. ഫെഫ്ക് ഫെഡറേഷന്‍ വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയാണ്.