ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

 

സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഗുജറാത്ത് കലാപ കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. 

ടീസ്തയക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരതരമല്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. കേസിന്റെ പ്രത്യേകതകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ പരിപൂര്‍ണമായും സഹകരിക്കണമെന്ന് കോടതി ടീസ്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ടീസ്തയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. 

ജൂണ്‍ 25-ാം തീയതിയാണ് ടീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ടീസ്ത സെദല്‍വാദിന് വേണ്ടി മുതിര്‍ന്ന അഭിഭാകന്‍ കപില്‍ സിബലുമാണ് ഹാജരായത്. ഹെക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.