അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ ഭീകരാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

 

അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ പുരോഹിതനായ മുജീബ് ഉള്‍ റഹ്‌മാന്‍ അന്‍സാരിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹെറാത്തിലെ ഗുസാര്‍ഗാഹ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയായിരുന്നു സ്‌ഫോടനം. 

താലിബാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതന്‍ മുജീബ് ഉള്‍ റഹ്‌മാന്‍ അന്‍സാരി. അഫ്ഗാനിസ്താനില്‍ യു.എസ്. പിന്തുണയുണ്ടായിരുന്ന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു അന്‍സാരി. സ്‌ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികള്‍ പള്ളിയിലുണ്ടായിരുന്നു. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരുമെന്നാണ് സൂചന.