തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ആനയുടെ വലതു കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് സ്ഥിരമായി വിലക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എസ് പി സി എ നല്‍കിയ റിവ്യു ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നതു വരെയാണ് എഴുന്നള്ളിപ്പിനുള്ള വിലക്ക് ഉണ്ടാകുക. കൂടാതെ ആനയുടെ കാഴ്ച്ച ശക്തി സംബന്ധിച്ച് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.