ഉക്രൈനില്‍ കടന്ന റഷ്യന്‍ സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് തുര്‍ക്കി ഡ്രോണുകള്‍; വീഡിയോ പുറത്തുവിട്ട് ഉക്രൈന്‍ സൈന്യം

 

റഷ്യന്‍ സൈന്യത്തിന് കനത്ത നാശം വിതച്ച് തുര്‍ക്കി ഡ്രോണുകള്‍. തുര്‍ക്കി നിര്‍മിച്ച ബെയ്‌റാക്തര്‍ ടിബി2 ഡ്രോണുകള്‍ റഷ്യന്‍ സൈന്യത്തിന് മേല്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉക്രൈന്‍ സൈന്യം പുറത്തുവിട്ടു. ഉക്രൈന്‍ സൈനിക മേധാവിയാണ് ഫെയിസ്ബുക്കില്‍ ഈ വീഡിയോ പങ്കുവെച്ചത്. ദക്ഷിണ ഉക്രൈനിലെ ചോര്‍ണോബോയിവ്ക, ഖെര്‍സന്‍ പ്രദേശങ്ങളിലാണ് ഉക്രൈന്‍ സൈന്യം തുര്‍ക്കി ഡ്രോണുകളിലൂടെ ആക്രമണം നടത്തിയത്. 

null



ദൈവികനീതി എന്നൊന്ന് ഉണ്ടെന്നും എംബസി കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയും ഉക്രൈനും തമ്മില്‍ ഫെബ്രുവരി ആദ്യം പ്രതിരോധ കരാറുകള്‍ ഒപ്പുവെച്ചിരുന്നു. ടിബി2 ഡ്രോണുകള്‍ ഉക്രൈനില്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറുകളാണ് ഇവ. റഷ്യ ഉക്രൈനില്‍ നടത്തുന്നത് അധിനിവേശമാണെന്ന് തുര്‍ക്കി നേരത്തേ പ്രതികരിച്ചിരുന്നു.