വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍
Aug 31, 2022, 22:51 IST
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്കു വിടാനുള്ള നീക്കം റദ്ദാക്കുന്നു. മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തു. പിഎസ്സിക്കു പകരം പുതിയൊരു സംവിധാനത്തിലൂടെയാകും നിയമനം. അപേക്ഷ പരിഗണിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡിനെ വയ്ക്കുന്നത് പരിഗണിക്കും. ഇതിനായി വ്യാഴാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും.
ഔട്ട് ഓഫ് അജന്‍ഡയായി വ്യാഴാഴ്ച ഇത് കൊണ്ടുവരാനാണ് പദ്ധതി. രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും. നിലവിലെ ബില്‍ റദ്ദാക്കാനാണു പുതിയ ബില്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ടതില്‍ വലിയ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.