അക്ഷരം വായിക്കാനറിയാത്തവർക്ക് പോലും എ പ്ലസ്; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

 

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. വണതക്കെതിരെ രൂക്ഷ വിമർശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്. എസ് എസ് എൽ സി പരീക്ഷയിൽ അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്വയം വിമർശം.എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ശിൽപശാലയ്ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 

അങ്ങനെ ഉളളവർ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ.  അമ്പത് ശതമാനം മാർക്കുവരെ നൽകുന്നതിൽ കുഴപ്പമില്ല. എന്നാൽ എ പ്ലസ് വർധിപ്പിക്കാനായി ഉദാരമായി മാർക്കുകൾ നൽകരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

അതേസമയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നല്ല രീതിയിലാണ് കേരളത്തിൽ മൂല്യം നിർണയം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.