നടൻ പ്രകാശ് രാജിന് വധഭീഷണി; കന്നഡ യൂട്യൂബ് ചാനലിനെതിരെ കേസ്
Sep 21, 2023, 09:54 IST
നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെ പേരിൽ പോലീസ് കേസെടുത്തു. പ്രകാശ് രാജ് നൽകിയ പരാതിയിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസെടുത്തത്.
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ.