ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്
Updated: Nov 23, 2023, 14:49 IST
ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരിക്കേറ്റത്. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ നിയന്ത്രണം വിട്ട് സൂര്യയുടെ മേൽ പതിച്ചെന്നാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തീയേറ്ററുകളിൽ എത്തും. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമയ്ക്ക് 38 ഭാഷകളിൽ റിലീസുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്.