പീഡനവിവരം ഒതുക്കാൻ ഡോ.ജോൺസൺ ഒരു കോടി വാഗ്ദാനം ചെയ്തെന്ന് നടി അതുല്യ

ഡോക്ടറെ മർദിച്ച ഫ്ലാറ്റിൽ പ്രതികളെയെത്തിച്ചു തെളിവെടുപ്പു നടത്തി.
 

പീഡന വിവരം ഒതുക്കിത്തീർക്കാൻ ഡോ. ജോൺസൺ കെ.വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചതുകൊണ്ടാണു മർദിച്ചെന്ന പരാതി നൽകിയതെന്നും യുവനടിയുടെ മൊഴി. ഇന്നലെ കസ്റ്റഡിയിൽ വിട്ടശേഷം നടന്ന ചോദ്യം ചെയ്യലിലാണു നടി ഇക്കാര്യങ്ങൾ പൊലീസിനോടു വ്യക്തമാക്കിയത്. ഡോക്ടറിൽനിന്നു പിടിച്ചെടുത്ത ഫോൺ തിരികെ നൽകാതിരുന്നതു തെളിവുകൾ നശിപ്പിക്കാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പൊലീസിനു കൈമാറുകയായിരുന്നു ലക്ഷ്യമെന്നും നടി അതുല്യ ചന്ദ്ര മൊഴി നൽകിയെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ
ഈ കേസിൽ യുവനടിയെയും മറ്റു പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി.വിഷ്ണു എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ വിട്ടത്. പൊന്നുരുന്നിയിൽ ഡോക്ടറെ മർദിച്ച ഫ്ലാറ്റിൽ ഇന്ന് പ്രതികളെയെത്തിച്ചു തെളിവെടുപ്പു നടത്തി.