പ്രത്യേക അഫ്ഗാന്‍ സെല്‍ തുറന്ന് വിദേശ കാര്യമന്ത്രാലയം.

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം പ്രത്യേക അഫ്ഗാന്‍ സെല്‍ തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അഫ്ഗാന്‍ ജനതയ്ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തില്‍ ഇന്ത്യ പറഞ്ഞിരുന്നു. മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തില്‍ ഉയര്‍ന്നത്. താലിബാന്‍ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു. 

ചൈന മൃദു നിലപാട് സ്വീകരിച്ചു. യോഗത്തില്‍ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിയതിലെ അതൃപ്തിയും ചൈന പ്രകടിപ്പിച്ചു. നേരത്തെ ചൈനയും പാകിസ്ഥാനും താലിബാനെ സ്വാഗതം ചെയ്തിരുന്നു.