ആലീസിന് ജെൻസെൻ ഹുവാങ്ങുമായി പ്രണയം മാത്രം: റിപ്പോർട്ട്
എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്ങുമായി പ്രണയത്തിലായിരുന്നെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങിന്റെ പ്രവൃത്തികൾ ചൈനീസ് ചാരസംഘടനയുടെ നിർദേശപ്രകാരമായിരുന്നു എന്നതിനു തെളിവില്ലെന്ന് റിപ്പോർട്ട്. ജെൻസെൻ ഹുവാങ്ങും ആലീസും തമ്മിലുണ്ടായിരുന്നത് പ്രണയ ബന്ധം മാത്രമായിരുന്നെന്നും ഇതിൽ ചൈനയ്ക്കു പങ്കില്ലെന്നുമാണ് യുഎസ് ഇന്റലിജൻസിന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു റിപ്പോർട്ട് ചെയ്തു.
ജെൻസെൻ ഹുവാങ്ങുമായി ബന്ധത്തിലായിരുന്ന സമയത്ത്, അദ്ദേഹത്തിൽനിന്നു വിവരങ്ങൾ ചോർത്തി നൽകാൻ ആവശ്യപ്പെട്ട് ചൈനീസ് ചാര ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്) ആലീസ് ഹുവാങ്ങിനെ സമീപിച്ചിരുന്നു എന്ന് എഫ്ബിഐ, സിഐഎ, ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുഎസ് പ്രതിനിധിസഭയിലെയും സെനറ്റിലെയും ഇന്റലിജൻസ് കമ്മിറ്റികളെ അറിയിച്ചതായാണു വിവരം. എന്നാൽ ആലീസ് എംഎസ്എസിന് അപകടകരമായ വിവരങ്ങൾ കൈമാറിയിരുന്നു എന്നത് തെളിയിക്കാനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ എന്നിവയുടെ റിപ്പോർട്ടിൽ പറയുന്നു.