മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് രാഖിലിന്റെ സുഹൃത്ത്

 
ഡെന്റല്‍ ഹൗസ് സര്‍ജന്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോതമംഗലം: ഡെന്റല്‍ ഹൗസ് സര്‍ജന്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെ സുഹൃത്ത് ആദിത്യന്‍ പ്രദീപ് ആണ് അറസ്റ്റിലായത്. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ആയുധ നിയമ പ്രകാരമാണ് അറസ്റ്റ്. 

തോക്ക് വാങ്ങാന്‍ രാഖില്‍ ബിഹാറില്‍ പോയപ്പോള്‍ ഇയാളും കൂടെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. പ്രദീപിനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് സംഘം ബിഹാറിലേക്ക് പോയിരിക്കുകയാണ്. തോക്ക് വാങ്ങാന്‍ സഹായിച്ച മുന്‍ഗര്‍ സ്വദേശി മനീഷ് കുമാര്‍, തോക്ക് നല്‍കിയ സോനുകുമാര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. 

അതേസമയം സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് പ്രദീപ് പോലീസിനോട് പറഞ്ഞത്. രാഖിലിനൊപ്പം പോയതല്ലാതെ തോക്ക് വാങ്ങുന്നതിനാണോ യാത്ര എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മൊഴി.