അഷ്റഫ് ​ഗനിക്ക് യുഎഇ അഭയം നൽകി 

 

 

അഫ്ഗാനിസ്താന്‍ പ്രസിഡന്റ്  അഷ്‌റഫ് ഗനിക്ക് അഭയം നല്‍കി യുഎഇ. അഫ്​ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യംവിട്ടത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അഷ്റഫ് ​ഗനിക്കും കുടുംബത്തിനും അഭയം നൽകിയ കാര്യം വ്യക്തമാക്കിയത്. 

അഷ്‌റഫ് ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 

ഞായാറാഴ്ച താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഗനി അഫ്ഗാന്‍ വിട്ടത്. ആദ്യം അയല്‍ രാജ്യമായ താജികിസ്താനിലേക്കാണ് ഗനി പോയതെന്നായിരുന്നു റിപ്പോര്‍ട്ട്. നാല് കാറുകളും ഹെലികോപ്ടര്‍ നിറയെ പണവുമായിട്ടാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്നായിരുന്നു അഫ്ഗാനിലെ റഷ്യന്‍ എംബസിയുടെ വെളിപ്പെടുത്തല്‍