ഒടുവിൽ ആൻമരിയ യാത്രയായി 

 

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശിയായ ആൻമരിയ (17) അന്തരിച്ചു. ഇടുക്കി കട്ടപ്പനയിൽ നിന്ന് ആംബുലൻസിൽ ആൻ മരിയയെ എറണാകുളത്തേക്ക് എത്തിച്ചപ്പോൾ കേരളത്തിന്റെ പ്രാർത്ഥനകളും ആന്മരിയക്കൊപ്പം ഉണ്ടായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആൻ മരിയ ജീവൻ നിലനിർത്തിയിരുന്നത്. ജൂൺ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്.പിന്നീട് ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് കുട്ടിയെ മാറ്റിയിരുന്നു.

2 മണിക്കൂർ 45 മിനിറ്റ് മാത്രമെടുത്തായിരുന്നു കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിച്ചത്. കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ആൻ മരിയയുടെ വിദഗ്ധ ചികിത്സയ്ക്കായി സഹായമൊരുക്കാൻ രംഗത്തുണ്ടായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ നടക്കും.