എറണാകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
Nov 12, 2023, 12:59 IST
എറണാകുളം തോപ്പുംപടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം. സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. പി പി ജേക്കബ്, ദേവിപ്രിയ ഹരീഷ്, എം എച്ച് സജി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. പാർട്ടി ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.