അയോധ്യ ക്ഷേത്രക്കൊള്ള; ഡൽഹിയിൽ സന്ന്യാസിമാരുടെ പ്രതിഷേധം

മോഡിയുടെ വീട്ടിലേക്ക് 500ഓളം സന്യാസിമാർ
 

അയോധ്യയിലെ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് 500-ഓളം സന്ന്യാസിമാരും മതനേതാക്കളും തിങ്കളാഴ്ച  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. കമ്പ്യൂട്ടർ ബാബ, പ്രകാശാനന്ദ് ഗിരി മഹാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

മന്ദി ഹൗസിലെ നേപ്പാൾ എംബസിക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് നീങ്ങുന്നത്. തിരിമറിയെക്കുറിച്ച്‌  ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് സന്ന്യാസിമാരുടെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടും.