ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

 
മന്ത്രിസഭായോഗത്തിലാണ് തീരുമാനം

ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്. നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലെത്തിയത്. ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.