പഞ്ചാബിലെ ലുധിയാന കോടതി കോംപ്ലക്‌സില്‍ സ്‌ഫോടനം; 2 പേര്‍ കൊല്ലപ്പെട്ടു

 

പഞ്ചാബിലെ ലുധിയാന കോടതി കോംപ്ലക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 12.22ഓടെയായിരുന്നു സ്‌ഫോടനം. മൂന്നാം നിലയിലെ ഒരു ശുചിമുറിയിലായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ശുചിമുറിയുടെ ഭിത്തികളും സമീപത്തെ മുറികളിലെ ജനല്‍ച്ചില്ലുകളും തകര്‍ന്നു.

കോടതിക്കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. ലുധിയാന നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഡിസ്ട്രിക്ട് കമ്മീഷണറുടെ ഓഫീസിന് സമീപത്താണ് കോടതി കോംപ്ലക് സ്ഥിതിചെയ്യുന്നത്. സംഭവത്തില്‍ പഞ്ചാബ് പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.