അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ

പ്രതിയേക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ്
 

അട്ടപ്പാടിയിൽ ചാക്കിൽകെട്ടിയ നിലയിൽ കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. പ്രദേശത്തെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നാണ് വിവരം.


ഏതാനും ദിവസം മുമ്പ് അന്യസസ്ഥാന തൊഴിലാളി എന്ന കരുതുന്ന ഒരാളെ ഈ പ്രദേശത്ത് കണ്ടിരുന്നു. ഇയാളോടൊപ്പം ഒരു യുവതിയും കുഞ്ഞും ഉണ്ടായിരുന്നെന്നും ഇവരെ ഇപ്പോൾ കാണാനില്ലെന്നുമാണ് വിവരം.  അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്നു ചാക്കുകളിലാക്കി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ.  ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്നും വെള്ളത്തിൽ കിടന്നതായും കണ്ടെത്തി.