ബോചെ ഗോള്‍ഡ് ലോണ്‍ 15 ശാഖകളുമായി ബാംഗ്ലൂരില്‍ 

 

ബോചെ ഗോള്‍ഡ് ലോണ്‍ കര്‍ണാടകയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മാര്‍ച്ച് 15 നും ഏപ്രില്‍ 14 നും ഇടയിലുള്ള ഒരു മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 ശാഖകള്‍ ബാംഗ്ലൂരില്‍ ആരംഭിക്കും. ആദ്യ ശാഖയുടെ ഉദ്ഘാടനം മാര്‍ച്ച് 15 നു രാവിലെ 10 മണിക്ക് മത്തിക്കരയില്‍ ബോചെ ഉദ്ഘാടനം ചെയ്യും. 

മത്തിക്കര, ജാലഹള്ളി, ചിക്കബനവാര, മാടനായകനഹള്ളി, കുനിഗല്‍, മഗാദി, ദൊഡ്ഡബല്ലാപ്പൂര്‍, രാജ്നാകുണ്ടേ, തവരകെരെ, വിദ്യാരണ്യപുര, രാമമൂര്‍ത്തി നഗര്‍, നെലമംഗല ചിക്കബല്ലാപ്പൂര്‍, യെലഹങ്ക, കൊത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ശാഖകള്‍ ആരംഭിക്കുന്നത്.

ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ് മെന്റ്സിന്റെ ബോചെ ലോണിന്റെ 5000 ശാഖകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടകത്തില്‍ 15 ശാഖകളുമായി തുടക്കം കുറിക്കുന്നെതെന്ന് ബോചെ അറിയിച്ചു.