വാലന്റൈൻസ് സ്‌പെഷ്യൽ സ്റ്റെം റോസ്; ബംഗളൂരുവിന് വൻ ഡിമാൻഡ്

പ്രണയ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗളുരുവിലെ റോസാ പുഷ്പങ്ങൾക്ക് വൻ ഡിമാൻഡ്. ബംഗളൂരുവിൽ നിന്നും കെട്ടുകണക്കിന് റോസാ പുഷ്പങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്.
 

ബംഗളുരു: പ്രണയ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗളുരുവിലെ റോസാ പുഷ്പങ്ങൾക്ക് വൻ ഡിമാൻഡ്. ബംഗളൂരുവിൽ നിന്നും കെട്ടുകണക്കിന് റോസാ പുഷ്പങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. ജനുവരി ആദ്യവാരം ആരംഭിച്ച കയറ്റുമതി ഫെബ്രുവരി 11 വരെ തുടരും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാൻസ്, സിംഗപൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സ്റ്റെം റോസ് വൻ തോതിൽ കയറ്റി അയക്കുന്നത്.

വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ഉത്പാദിപ്പിക്കുന്ന 3 തത്തിലുള്ള റോസാ പുഷ്പങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും ഉള്ളത്. താജ് മഹൽ, ഗ്രാൻഡ് ഗാല, ഫസ്റ്റ് റെഡ് എന്നീ പേരുകളിൽ അവ അറിയപ്പെടുന്നു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഈ മൂന്ന് തരത്തിലുള്ള പുഷ്പങ്ങളാണ്. ഇന്ത്യയിലെ മറ്റ് പുഷ്പ കൃഷിയിടങ്ങളെ അപേക്ഷിച്ച് ഏറ്റവും ഗുണ നിലവാരമുള്ളത് ബംഗളുരുവില കൃഷയിടത്തിനാണെന്നാണ് പറയപ്പെടുന്നു.

വിവിധ രാജ്യങ്ങളിലേക്കായി ഏകദേശം 50 ലക്ഷം സ്റ്റെം റോസുകളാണ് ഇതുവരെ കയറ്റുമതി ചെയ്തതെന്ന് സൗത്ത് ഇന്ത്യൻ ഫ്‌ളോറി കൾച്ചർ അസോസിയേഷൻ ജനറൽ സെക്രട്ടറി ജയപ്രകാശ് റാവു പറഞ്ഞു. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഉത്പാദനത്തിൽ 20 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും റാവു പറഞ്ഞു.