സാങ്കേതികത്തകരാര്‍; ബിഎംഡബ്ല്യു ആഗോള തലത്തില്‍ പത്തുലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിച്ചു

ജര്മന് ആഡംബര കാര് നിര്മാതാക്കളായ ബിഎംഡബ്ല്യു ആഗോള തലത്തില് പത്തുലക്ഷത്തിലേറെ കാറുകള് തിരികെ വിളിച്ചു. ഡീസല് കാറുകളില് കണ്ടെത്തിയ തകരാറിനെത്തുടര്ന്നാണ് നടപടി. എക്സ്ഹോസ്റ്റ് സംവിധാനത്തിന്റെ കൂളിംഗ് സിസ്റ്റത്തില് ചോര്ച്ചയുണ്ടാകാന് സാധ്യതയുണ്ടെന്നും ഇത് തീപ്പിടിത്തത്തിന് കാരണമായേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഡീലര്മാരിലൂടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് കാറുകള് പരിശോധനയ്ക്ക് വിധേയമാക്കാനും തകരാര് പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ബിഎംഡബ്ല്യു അറിയിച്ചു.
 

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ആഗോള തലത്തില്‍ പത്തുലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിച്ചു. ഡീസല്‍ കാറുകളില്‍ കണ്ടെത്തിയ തകരാറിനെത്തുടര്‍ന്നാണ് നടപടി. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ കൂളിംഗ് സിസ്റ്റത്തില്‍ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് തീപ്പിടിത്തത്തിന് കാരണമായേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഡീലര്‍മാരിലൂടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് കാറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും തകരാര്‍ പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ബിഎംഡബ്ല്യു അറിയിച്ചു.

ചില ഡീസല്‍ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ കൂളറിലെ ഗ്ലൈക്കോള്‍ വാതകം ചോരാന്‍ ഇടയുണ്ടെന്നും മറ്റു വസ്തുക്കളുമായി ചേര്‍ന്ന് തീപിടിക്കാന്‍ ഇടയുണ്ടെന്നുമാണ് കമ്പനി അറിയിക്കുന്നത്. തകരാറുള്ള ഭാഗം പരിശോധിച്ച് അവ മാറ്റി നല്‍കുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും നിന്ന് 4,80,000 കാറുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി തിരികെ വിൡച്ചിരുന്നു.

ഇതേ സാങ്കേതിക പ്രശ്‌നം തന്നെയായിരുന്നു ഈ തിരിച്ചു വിളിക്കലിനും കാരണം. ഈ വര്‍ഷം 30 കാറുകള്‍ സൗത്ത് കൊറിയയില്‍ തീപിടിച്ചു നശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.