ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 12 കോടിയുടെ സഹായവുമായി ഡോ.ബോബി ചെമ്മണ്ണൂര്‍

വയനാട്ടിലെ പുത്തുമലയില് ഉരുള്പൊട്ടലില് വീട് നഷ്ടപ്പെട്ടവര്ക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റ ടൗണില് 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കര് ഭൂമി ഡോ ബേബി ചെമ്മണൂര് സൗജന്യമായി വിട്ടു നല്കാന് തീരുമാനിച്ചു.
 

കല്‍പറ്റ: വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വയ്ക്കുന്നതിനായി കല്‍പറ്റ ടൗണില്‍ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കര്‍ ഭൂമി ഡോ ബേബി ചെമ്മണൂര്‍ സൗജന്യമായി വിട്ടു നല്‍കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി കെ ശശീന്ദ്രന്‍ എം എല്‍ എ ജില്ലാ കളക്ടര്‍ എന്നിവരുമായി ബോബി ചെമ്മണൂര്‍ നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്.

കല്‍പ്പറ്റയില്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് 2 ഏക്കര്‍ ദുരിത ബാധിതര്‍ക്കായി നല്‍കുന്നത്.