ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11-ാം വാര്‍ഷികം ആഘോഷിച്ചു

 

 ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഡയമണ്ട് ഹെഡ് ജിജോ വിഎല്‍, സോണല്‍ മാനേജര്‍മാരായ നിഷാദ്, ബിജു, റീജിയണല്‍ മാനേജര്‍മാരായ ജോര്‍ജ്ജ്, പ്രദീപ് കുമാര്‍, അനീഷ്, ഷോറൂം മാനേജരായ ജില്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.5 % മുതല്‍. മെഗാ ഗോള്‍ഡ് എക്സ്ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ എച്ച് യു ഐ ഡി  916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. 5 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് പ്രഷര്‍ കുക്കര്‍ സമ്മാനം. 3 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് തവ സമ്മാനം. 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സിന് സ്വര്‍ണനാണയം സമ്മാനം. 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്സുകള്‍ക്കൊപ്പം ബ്രാന്റഡ് വാച്ച് സമ്മാനം. 

ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനം. എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുന്നു. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ കണ്ണൂര്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. ഒക്ടോബര്‍ 31 വരെയാണ് വാര്‍ഷികാഘോഷം. ഗ്ലോബല്‍ വില്ലേജിന് സമീപം ബാങ്ക് റോഡിലാണ് ഷോറൂം സ്ഥിതിചെയ്യുന്നത്.