ഫേസ്ബുക്ക് എന്തുകൊണ്ടാണ് നികുതി അടക്കാത്തതെന്ന് കോടതി

ഗൂഗിൾ നികുതിയടക്കുമ്പോൾ ഫേസ്ബുക്ക് എന്തുകൊണ്ടാണ് നികുതിയും അടക്കാത്തതെന്ന് ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് എങ്ങനെയാണ് നികുതിയിൽ നിന്ന് ഒഴിവായതെന്നും അത് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബാദർ ദുറസ്സ് അഹമ്മദ്, സിദ്ദാർത്ഥ് മൃദുൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്. ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
 

ന്യൂഡൽഹി: ഗൂഗിൾ നികുതിയടക്കുമ്പോൾ ഫേസ്ബുക്ക് എന്തുകൊണ്ടാണ് നികുതിയും അടക്കാത്തതെന്ന് ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് എങ്ങനെയാണ് നികുതിയിൽ നിന്ന് ഒഴിവായതെന്നും അത് മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബാദർ ദുറസ്സ് അഹമ്മദ്, സിദ്ദാർത്ഥ് മൃദുൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്. ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ വഴി നടക്കുന്ന ഡാറ്റാ വിൽപ്പനയും പരസ്യങ്ങളും സർക്കാർ അറിയുന്നില്ലേയെന്നും അത് നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കോടതി വിമർശിച്ചു. എന്നാൽ ഫേസ്ബുക്കിന് ഇന്ത്യയിൽ ഓഫീസ് ഇല്ലെന്നും പ്രത്യേക സാമ്പത്തിക മേഖലകളിലാണ് ഫേസ്ബുക്ക് ഇന്ത്യയുടെ ഓഫീസെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വ: സൻജീവ് നറുള കോടതിയെ അറിയിച്ചു.