മൊബൈൽ ഷോപ്പിങ്; ഏഷ്യപസഫിക്കിൽ ഇന്ത്യ രണ്ടാമത്

ഏഷ്യ പസഫിക്കിലെ 14 രാജ്യങ്ങളിൽ മാസ്റ്റർ കാർഡ് നടത്തിയ ഓൺലൈൻ ഷോപ്പിങ് സർവ്വേയിൽ ചൈന ഒന്നാമത്്.ചൈനയിൽ നിന്ന്് സർവേയിൽ പങ്കെടുത്ത 70.1 % പേരും തങ്ങളുടെ മൊബൈൽ ഫോൺ ഷോപ്പിങിനു ഉപയോഗപ്പെടുത്തിയവരാണ്. ഇന്ത്യ 62.9 % ഓടെ രണ്ടാം സ്ഥാനത്തെത്തി. തായ്വാൻ, തായ്ലാന്റ്, ഇന്തോനേഷ്യഎന്നീരാജ്യങ്ങൾ യഥാക്രമം മൂന്നു നാലും അഞ്ചുംസ്ഥാനങ്ങളിലെത്തി.
 


ഏഷ്യ പസഫിക്കിലെ 14 രാജ്യങ്ങളിൽ മാസ്റ്റർ കാർഡ് നടത്തിയ ഓൺലൈൻ  ഷോപ്പിങ് സർവ്വേയിൽ ചൈന ഒന്നാമത്്.ചൈനയിൽ നിന്ന്് സർവേയിൽ പങ്കെടുത്ത 70.1 % പേരും തങ്ങളുടെ മൊബൈൽ ഫോൺ ഷോപ്പിങിനു ഉപയോഗപ്പെടുത്തിയവരാണ്. ഇന്ത്യ 62.9 % ഓടെ രണ്ടാം സ്ഥാനത്തെത്തി. തായ്‌വാൻ, തായ്‌ലാന്റ്, ഇന്തോനേഷ്യഎന്നീരാജ്യങ്ങൾ യഥാക്രമം മൂന്നു നാലും അഞ്ചുംസ്ഥാനങ്ങളിലെത്തി.

മൊബൈൽ ആപ്പുകൾ വഴി ഷോപ്പിങ്  സാദ്ധ്യമായതോടെ കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ ഷോപ്പിങിൽ പ്രകടമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് സർവ്വേ വെളിപ്പെടുത്തുന്നു. സർവ്വേയിൽ 18 മുതൽ 64 വരെ പ്രായമുള്ള 7000 പേരുടെ അഭിപ്രായമാണ് ശേഖരിച്ചത്്.

ഓൺലൈൻ ഇന്റർനെറ്റ് ഷോപ്പിങ്ങിലും ചൈന ഒന്നാം സ്ഥാനത്തെത്തി. 81.2% പങ്കാളിത്തവുമായി ഇന്ത്യതന്നെ രണ്ടാംസ്ഥാനത്തെത്തി. 7000 പേരാണ് അഭിപ്രായസർവ്വേയിൽ പങ്കെടുത്തത്. ഇതിൽ 95% പേരും മൊബൈലിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉള്ളവരാണ്.