റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു? ഫോണിന്റെ ചിത്രം ചോര്‍ന്നു

റിലയന്സ് ജിയോ പുറത്തിറക്കുമെന്ന കരുതപ്പെടുന്ന ഫീച്ചര് ഫോണിന്റെ ചിത്രം പുറത്തായി. റിലയന്സ് ജിയോ 4ജിയുടെ വോയ്സ് ഓവര് എല്റ്റിഇ ഫീച്ചര് ഫോണിന്റെ ചിത്രമാണ് ലീക്കായിരിക്കുന്നത്. 999 നും 1500 രൂപയ്ക്കുമിടയിലായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് കരുതുന്നത്. ഫോണിന്റെ ചിത്രമല്ലാതെ മറ്റൊരു വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.
 

മുംബൈ: റിലയന്‍സ് ജിയോ പുറത്തിറക്കുമെന്ന കരുതപ്പെടുന്ന ഫീച്ചര്‍ ഫോണിന്റെ ചിത്രം പുറത്തായി. റിലയന്‍സ് ജിയോ 4ജിയുടെ വോയ്‌സ് ഓവര്‍ എല്‍റ്റിഇ ഫീച്ചര്‍ ഫോണിന്റെ ചിത്രമാണ് ലീക്കായിരിക്കുന്നത്. 999 നും 1500 രൂപയ്ക്കുമിടയിലായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് കരുതുന്നത്. ഫോണിന്റെ ചിത്രമല്ലാതെ മറ്റൊരു വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്ന് ഫോണിന്റെ ഡിസ്‌പ്ലേയുടെ താഴെ മറ്റു ഫോണുകളില്‍ നിന്നു വിഭിന്നമായി നാലു ബട്ടണുകള്‍ അധികമായി കാണുന്നു. ഇത് യഥാക്രമം മൈ ജിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് എന്നിവയെ പ്രതിനിധീകരിക്കുന്ന ബട്ടണുകളാണ്.

ഈ ഫോണുകളില്‍ സ്‌പ്രെഡ്ട്രം ചിപ്‌സെറ്റുകള്‍ ഉപയോഗിക്കുമെന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വില കുറഞ്ഞ 4ജി എല്‍റ്റിഇ സാധ്യമാക്കുന്ന പ്രോസസറിനു വേണ്ടി ക്വാല്‍കോം, മീഡിയടെക് എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് പിന്നീട് കമ്പനി വ്യക്തമാക്കിയിരുന്നു.