പ്രൈം ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ അധിക ഡേറ്റ നല്കുന്നു
ന്യൂഡല്‍ഹി: പ്രൈം അംഗത്വം കരസ്ഥമാക്കിയ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോ കൂടുതല്‍ 4ജി ഡേറ്റ നല്‍കിയേക്കും. 149 രൂപയ്ക്കും അതിനു മേലും റീച്ചാര്‍ജ് ചെയ്താല്‍ 10 ജിബി വരെ അധിക ഡേറ്റ നല്‍കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 31ന് മുമ്പ് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍.
ഏപ്രില്‍ 1 മുതല്‍ ഈ ഓഫറിലുള്ള ഡേറ്റ ലഭ്യമാകും. 149 രൂപയ്ക്ക് അധിക റീച്ചാര്‍ജ് ചെയുന്നവര്‍ക്ക് 2 ജിബി ഡേറ്റ ലഭിക്കും. 303 രൂപയ്ക്ക് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 28 ജിബിക്കു പുറമേ 5 ജിബി അധിക ഡേറ്റയാണ് ലഭിക്കുക. 499 രൂപയ്ക്കും അതിനു മുകളിലുമുള്ള തുകയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ജിബി അധിക ഡേറ്റയും നല്‍കും. അതായത് വര്‍ഷം 120 ജിബി സൗജന്യ ഡേറ്റയാണ് ഇവര്‍ക്ക് ലഭിക്കുക.
മാര്‍ച്ച് 31ന് മുമ്പ് ഈ റീച്ചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്ക് വരും മാസങ്ങളില്‍ ആഡ് ഓണ്‍ പാക്കുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ മതിയാകും. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള തിയതി ഏപ്രില്‍ 30 വരെ നീട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു.