മോദി വീണ്ടുമെത്തുമെന്ന പ്രതീക്ഷയില്‍ വിപണി; സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് കുതിപ്പില്‍
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം നല്കുന്ന സൂചനയില് ഓഹരി വിപണിയില് വന് മുന്നേറ്റം. എന്ഡിഎ വീണ്ടും അധികാരത്തിലേക്ക് എന്ന സൂചനകള് പുറത്തു വന്നതോടെ ബിഎസ്ഇ സെന്സെക്സും നിഫ്റ്റിയും റെക്കോര്ഡിലെത്തി.
May 23, 2019, 10:54 IST
മുംബൈ: തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം നല്കുന്ന സൂചനയില് ഓഹരി വിപണിയില് വന് മുന്നേറ്റം. എന്ഡിഎ വീണ്ടും അധികാരത്തിലേക്ക് എന്ന സൂചനകള് പുറത്തു വന്നതോടെ ബിഎസ്ഇ സെന്സെക്സും നിഫ്റ്റിയും റെക്കോര്‍ഡിലെത്തി. സെന്‍സെക്‌സ് 791 പോയിന്റ് ഉയര്‍ന്ന് 39,901.59ലെത്തി. നിഫ്റ്റി 231 പോയിന്റ് ഉയര്‍ന്ന് 11,968.95 പോയിന്റിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബാങ്കിംഗ് ഷെയറുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. നിഫ്റ്റി ബാങ്ക് ഇന്‍ഡെക്‌സ് ആദ്യമായി 31,000 മാര്‍ക്ക് കടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സ് കുതിപ്പില്‍ വലിയ സംഭാവന നല്‍കിയവര്‍.