സാംസങ്ങിന് ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കുറയുന്നതായി സര്‍വേ

പ്രമുഖ ഇലക്ട്രോണിക് ഉല്പ്പന്ന നിര്മാതാക്കളായ സാംസങ്ങിന് ഉപയോക്താക്കള്ക്കിടയില് സ്വീകാര്യത കുറയുന്നതായി സര്വേ. ബ്രാന്ഡിംഗ് ബ്രാന്ഡ് നടത്തിയ സര്വേയില് നിലവില് സാംസങ്ങ് ഉപയോഗിക്കുന്ന 34 ശതമാനം പേരും ഇനി ഒരു തവണ കൂടി സാംസങ്ങ് ഉല്പ്പന്നങ്ങള് വാങ്ങാന് തയ്യാറല്ലെന്ന് വ്യക്തമാക്കി.
 

പ്രമുഖ ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മാതാക്കളായ സാംസങ്ങിന് ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കുറയുന്നതായി സര്‍വേ. ബ്രാന്‍ഡിംഗ് ബ്രാന്‍ഡ് നടത്തിയ സര്‍വേയില്‍ നിലവില്‍ സാംസങ്ങ് ഉപയോഗിക്കുന്ന 34 ശതമാനം പേരും ഇനി ഒരു തവണ കൂടി സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി.

സാംസങ്ങ് ഈയിടെ പുറത്തിറക്കിയ ഗ്യാലക്‌സി നോട്ട് 7 സമ്പൂര്‍ണ പരാജയമായതിന് പിന്നാലെയാണ് വലിയൊരു ശതമാനം ഉപയോക്താക്കളുടേയും കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് പല ഫോണുകളും പൊട്ടിത്തെറിക്കുകയും അപകടങ്ങളുണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് 90 ശതമാനത്തോളം നോട്ട് 7 ഉപഭോക്താക്കളും ഫോണ്‍ മാറ്റിവാങ്ങിയതായി സാംമൊബൈല്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സര്‍വേയില്‍ പങ്കെടുത്ത സാംസങ്ങ് ഉപയോക്താക്കളില്‍ 52 ശതമാനവും കമ്പനിയില്‍ വിശ്വാസം രേഖപ്പെടുത്തി. സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള എളുപ്പവും പരിചയവുമാണ് ഇതിന് കാരണമായി ഉപയോക്താക്കള്‍ പറയുന്നത്. 18-65 പ്രായപരിധിയിലുള്ള 1,000 ഉപയോക്താക്കളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.