ആറരയിഞ്ച് സ്‌ക്രീന്‍ വലിപ്പവുമായി ലെനോവോ ഫാബ് 2 ഇന്ത്യയില്‍

ആറരയിഞ്ച് വലിപ്പമുള്ള എച്ച് ഡി സ്ക്രീനുമായി ലെനോവോയുടെ ഫാബ്ലറ്റ് മോഡലായ ലെനോവോ ഫാബ് 2 ഇന്ത്യന് വിപണിയിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 11,999 രൂപ വിലയുള്ള ഈ മോഡല് അവതരിപ്പിച്ചത്. 4050 എംഎഎച്ച് ബാറ്ററി പവറുണ്ട് ഫാബ് 2വിന്. ഗണ്മെറ്റല് ഗ്രേ, ഷാംപൈന് ഗോള്ഡ് കളറുകളിലായി വെള്ളിയാഴ്ച്ച മുതല് ഫ്ളിപ്പ്കാര്ട്ടില് ഈ മോഡല് ലഭിച്ചുതുടങ്ങും.
 

ആറരയിഞ്ച് വലിപ്പമുള്ള എച്ച് ഡി സ്‌ക്രീനുമായി ലെനോവോയുടെ ഫാബ്ലറ്റ് മോഡലായ ലെനോവോ ഫാബ് 2 ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 11,999 രൂപ വിലയുള്ള ഈ മോഡല്‍ അവതരിപ്പിച്ചത്. 4050 എംഎഎച്ച് ബാറ്ററി പവറുണ്ട് ഫാബ് 2വിന്. ഗണ്‍മെറ്റല്‍ ഗ്രേ, ഷാംപൈന്‍ ഗോള്‍ഡ് കളറുകളിലായി വെള്ളിയാഴ്ച്ച മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ മോഡല്‍ ലഭിച്ചുതുടങ്ങും.

കഴിഞ്ഞമാസമാണ് കമ്പനി ലെനോവോ ഫാബ് 2 പ്ലസ് 14,999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലെനോവോയുടെ ഇതെ സീരീസിലുള്ള ലെനോവോ ഫാബ് 2പ്രോ എന്ന് അവതരിപ്പിക്കുമെന്ന് പുറത്ത് വിട്ടിട്ടില്ല. ലെനോവോ ഫാബ് 2 പ്ലസ്സിനെ അപേക്ഷിച്ച് ലെനോവോ ഫാബ് 2വിന് സ്‌ക്രീന്‍ റെസൊല്യൂഷന്‍ ക്യാമറ ക്വാളിറ്റി എന്നിവ കുറവാണ്.

6.4 ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, 1.3 ക്വാഡ് കോര്‍ മീഡിയാ ടെക് എംടി8735 പ്രൊസസ്സര്‍, 3ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബി വരെ കൂട്ടാവുന്ന എക്‌സ്റ്റേണല്‍ മെമ്മറി, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ കൂടെ എല്‍ഇഡി പിഡിഎഎഫ് ഫ്‌ളാഷ്. 185 ഡിഗ്രീ വൈഡാംഗിള്‍ ലെന്‍സോടുകൂടിയ 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഓഗ്മെന്റഡ് റിയാലിറ്റിയോടുകൂടിയ ക്യമറയാവും ഫാബ് 2 വിന്റെതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫോണിന് ഓഡിയോ പകര്‍ത്താന്‍ 3 മൈക്കുകള്‍ ഉണ്ടാവുമെന്നും നോയ്‌സ് കാന്‍സലേഷന്‍ സൗകര്യവും ലഭ്യമാക്കുമെന്നും ലെനോവോ അറിയിച്ചു. 225 ഗ്രാമുള്ള ഫാബ് 2 ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് പ്രവര്‍ത്തിക്കുന്നത്.