കാറിനു തീപിടിച്ച സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് മരിച്ചത്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മെയ് 15നാണ് മരിച്ചത്. സോന കാർ കത്തിച്ചെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
യാത്രയ്ക്കിടെ കയ്യിൽ കരുതിയ പെട്രോളിൽ തീയിട്ടു? ഗർഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന് പൊലീസ്
ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരിൽ നിന്നു കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്നു കാർ കത്തുകയായിരുന്നു. ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. രജിൻ ലാൽ കാറിൽ നിന്ന് ഇറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും