വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഐഡിബിഐ ബാങ്ക്

 
വയനാട്  ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഐഡിബിഐ ബാങ്കിന്റെ സംഭാവനയായ ഒരു കോടി രൂപ ബാങ്കിന്റെ ഡെപ്യൂട്ടി  മാനേജിംഗ് ഡയറക്ടർ ശ്രീ ജയകുമാര്‍ എസ് പിള്ള ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈ മാറി. ബാങ്കിന്റെ കൊച്ചി സോണ്‍ സിജിഎം ശ്രീ രാജേഷ് മോഹൻ ഝാ, ജനറല്‍ മാനേജര്‍മാരായ ശ്രീ ടോമി സെബാസ്റ്റ്യന്‍, ശ്രീ എം.സി. സുനില്‍കുമാര്‍,  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി ബിന്ദു വി സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കേരളത്തില്‍ ഐഡിബിഐ ബാങ്കിന്റെ പ്രവര്‍ത്തന വിപുലീകരണത്തെ കുറിച്ച് 
ശ്രീ ജയകുമാര്‍ എസ് പിള്ള മുഖ്യമന്ത്രിയെ ധരിപ്പിച്ചു.