കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
പുരോഗമന കേരളത്തിന് യോജിക്കാത്ത നിലപാട്
Sep 2, 2026, 15:11 IST
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ നാശമുണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയോടു യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പുരോഗമന കേരളത്തിനു യോജിച്ച നിലപാടല്ല അതെന്നു മുഖ്യമന്ത്രി പറഞ്ഞു. 19-ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറഞ്ഞത്.
ഈ നിലപാടിനോട് ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകള്‍ സമസ്തമേഖലയിലും സജീവമായി ജീവിക്കേണ്ടവരാണ് എന്ന പുരോഗനപരമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഇസ്‌ലാമിക ചരിത്രവും അതാണു പറയുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അത്തരം നിലപാടുകളെ സര്‍ക്കാരോ പാര്‍ട്ടിയോ അനുകൂലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.