മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ 

 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തും. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും. അതേ ദിവസം വൈകിട്ട് 5.30ന് അയർക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. മന്ത്രി വി എൻ വാസവൻറെ മേൽനോട്ടത്തിലാണ് പ്രചാരണ പരിപാടികൾ. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി മണ്ഡലത്തിലുണ്ട്.

പികെ ശ്രീമതിയുടെ നേതൃത്വത്തിൽ നടന്ന മഹിളാ പ്രവർത്തകരുടെ ജാഥ മണ്ഡലത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. ഏ‍ഴ് മത്സരാർത്ഥികൾ ഉള്ള തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.