വീണ്ടും കോക്ക്രോച്ചുകളുടെ സമരം
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജയിൽ നിറയ്ക്കൽ സമരം മുംബൈയിൽ ആരംഭിച്ചു. ശിവാജി പാർക്കിൽ സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോറിയിൽ താൽക്കാലിക വേദി നിർമിച്ചാണ് പ്രതിഷേധം.
ആദ്യമേ ഡൽഹി കേന്ദ്രീകരിച്ച് പ്രതിഷേധിക്കാതെ മുംബൈ, ഗോവ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ സമരം നടത്തിയശേഷം ഒക്ടോബർ അവസാനത്തോടെ രാജ്യതലസ്ഥാനത്തു പ്രതിഷേധിക്കാനാണ് സിജെപിയുടെ പദ്ധതി.
ദേശീയതലത്തിൽ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള 'ഇൻഡ്യ' മുന്നണി കക്ഷികൾ രാജ്യത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഓഫീസുകളിലേക്ക് ഒരാഴ്ച നീളുന്ന 'ജനാധിപത്യ സംരക്ഷണ മാർച്ച്' ആരംഭിച്ചു. മുംബൈയ്ക്ക് ശേഷം രാജ്യത്തെ മറ്റ് ആറ് പ്രധാന നഗരങ്ങളിലേക്കും സമരം വ്യാപിപ്പിച്ച് ഒക്ടോബർ അവസാനത്തോടെ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.