തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു
Nov 13, 2023, 17:57 IST
തിരുവനന്തപുരത്ത് കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിനി അഭന്യ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപകടത്തിനുപിന്നാലെ ഡ്രൈവർ രാമചന്ദ്രൻ നായർ ഇറങ്ങി ഓടി. ബസ് അമിതവേഗത്തിൽ എത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.