ഇന്ത്യ മുന്നണി യോഗം വിളിച്ച് കോൺഗ്രസ് 

 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെ യോഗം വിളിച്ച് ഇന്ത്യ’യുടെ യോഗം വിളിച്ച് കോൺഗ്രസ്. ഡിസംബർ ആറിന് ഡൽഹിയിൽ ആണ് യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് യോഗം വിളിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇന്ത്യ മുന്നണിയുടെ അവസാന യോഗം.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ സാഹചര്യത്തിലാണ് യോഗം.