സ്കൂട്ടറിൽ ബസ്സിടിച്ച് ദമ്പതിമാർ മരിച്ച സംഭവം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

 

കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ ബസ്സിടിച്ച് ദമ്പതിമാര്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെയും ഉടമയെയും ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.  ബസ് ഡ്രൈവര്‍ അഖില്‍ കുമാർ, ഉടമ അരുൺ എന്നിവരാണ് അറസ്റ്റിലായത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്‌ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. 

വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. അപകടത്തിൽ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു.