പിഎസ്‌സി പരീക്ഷാ ക്രമക്കേ‌ടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ 

ഉദ്യോഗസ്ഥർ പ്രതികൾ
 

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പിഴവുണ്ടായെന്ന് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനു ശേഷമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് 316 (5) വകുപ്പു പ്രകാരവും അഴിമതി തടയല്‍ നിയമം 7, 13(1)(എ) വകുപ്പുകൾ പ്രകാരവുമാണ് കേസ്.

ബിരിയാണി കിട്ടിയാലോ? സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനു അടിമുടി പരിഷ്കരിക്കാൻ വിജയ് സർക്കാർ
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി വി.എസ്. ജയലാല്‍ നല്‍കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്, പിഎസ്​സി ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിരിക്കുന്നത്. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആള്‍ക്കു വേണ്ടി ഒത്തുകളിയുണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതിനു വേണ്ടി മൂല്യനിര്‍ണയത്തില്‍ മനഃപൂര്‍വം പിഴവു വരുത്തി. പിഴവുണ്ടായിരുന്നില്ലെങ്കില്‍, നിലവിലെ ഒന്നാം റാങ്കുകാരന്‍ റാങ്കു പട്ടികയില്‍ത്തന്നെ ഉണ്ടാവില്ലായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

നിലവിലുള്ള എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്‌സി ഉദ്യോഗസ്ഥര്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പിഎസ്‌സി ആസ്ഥാനത്ത് എത്തിയ എസ്‌ഐടി സംഘം രേഖകള്‍ വിശദമായി പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരു